മെട്രോ വാന്‍കുവറില്‍ പുതിയ ബസ് ഡ്രൈവര്‍മാരെ നിയമിക്കാനുള്ള പദ്ധതിയുമായി ട്രാന്‍സ്‌ലിങ്ക്. ആകര്‍ഷകമായ ശമ്പളമാണ് ട്രാന്‍സ് ലിങ്ക് പുതിയ ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കണ്‍വെന്‍ഷണല്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് കോസ്റ്റ് മൗണ്ടെയ്ന്‍ ബസ് കമ്പനി(സിഎംബിസി) അപേക്ഷകള്‍ ക്ഷണിച്ചു ഏപ്രില്‍ 13 വരെ അപേക്ഷകള്‍ സ്വീകരിക്കും. നഗരത്തിലുടനീളമുള്ള റൂട്ടുകളില്‍ വിവിധ വാഹനങ്ങള്‍ ഓടിക്കുന്നതിന് ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍ ട്രെയിനിയായി ജോലി ചെയ്യാം. കണ്‍വെന്‍ഷണല്‍ ബസ് ഓപ്പറേറ്റര്‍മാരുടെ വേതനം 29.20 ഡോളറില്‍ ആരംഭിച്ച് ആഴ്ചയില്‍ 37.5 മണിക്കൂര്‍ ജോലി ചെയ്താല്‍ 41.72 ഡോളറായി ഉയരും. കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
മെഡിക്കല്‍, ഡെന്റല്‍ കവറേജ്, ശമ്പളത്തോടുകൂടിയ വെക്കേഷന്‍, സൗജന്യ ട്രാന്‍സിറ്റ് പാസ്, ശമ്പളത്തോടുകൂടിയ പരിശീലനം എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
900,000 ത്തിലധികം യാത്രക്കാര്‍ എല്ലാ ദിവസവും കോസ്റ്റ് മൗണ്ടെന്‍ ബസ് കമ്പനിയെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്. 5,400 ലധികം ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സിഎംബിസി പറയുന്നു.