സസ്‌കാച്ചെവാനിലുടനീളമുള്ള ആശുപത്രികളിൽ മെഡിക്കൽ ടെക്നോളജിസ്റ്റുകളുടെ കുറവുള്ളതായി റിപ്പോർട്ട്

By: 600110 On: Apr 3, 2025, 11:03 AM

 

സസ്‌കാച്ചെവാനിലുടനീളമുള്ള ആശുപത്രികളിൽ മെഡിക്കൽ ടെക്നോളജിസ്റ്റുകളുടെ കുറവുള്ളതായി റിപ്പോർട്ട്. CUPE ഹെൽത്ത്കെയർ വർക്കേഴ്സ് യൂണിയൻ്റെ കണക്കനുസരിച്ചാണ് ഈ റിപ്പോർട്ട്. സസ്കാച്ചെവാനിൽ നിലവിൽ  നഴ്‌സുമാരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. അതിനിടയിലാണ് മെഡിക്കൽ ടെക്‌നോളജിസ്റ്റുകളുടെ കുറവും ഉണ്ടെന്ന റിപ്പോർട്ട് വരുന്നത് .

മെഡിക്കൽ ടെക്‌നോളജിസ്റ്റുകളുടെ അഭാവത്തെ തുടർന്നുള്ള  ബുദ്ധിമുട്ടുകളും ആശങ്കകളും എൻ‌ഡി‌പിയുമായി ചേർന്ന് യൂണിയൻ തിങ്കളാഴ്ച നിയമസഭയിൽ ഉന്നയിച്ചു. മെഡിക്കൽ ടെക്‌നോളജിസ്റ്റുകളുടെ കുറവ്  നഴ്‌സുമാർക്കും ഫിസിഷ്യൻമാർക്കും അമിത ജോലിഭാരത്തിന് ഇടയാക്കുമെന്ന് യൂണിയൻ പറയുന്നു. കോൺട്രാക്ട് സംബന്ധിച്ച് സർക്കാരും CUPEഉം തമ്മിലുള്ള ചർച്ച തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും  പുതിയ നിയമനങ്ങൾക്ക് പകരം കരാർ ട്രാവൽ നഴ്‌സുമാരെ ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഇവർ പങ്കുവെച്ചു . എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും നിലവിലുള്ള ആരോഗ്യ സംരക്ഷണ ജീവനക്കാർക്കും സ്ഥിര ജോലി, നിയമന ആനുകൂല്യങ്ങൾ തുടങ്ങിയവ നിലവിലുണ്ടെന്ന് സസ്‌കാച്ചെവാൻ ആരോഗ്യ മന്ത്രി പറഞ്ഞു