ഉപഭോക്താക്കള്‍ക്ക് 'ഫ്‌ളാറ്റ് റേറ്റ്' പേയ്‌മെന്റ് ഓപ്ഷന്‍ വാഗ്ദാനം ചെയ്ത് ബീസി ഹൈഡ്രോ 

By: 600002 On: Apr 3, 2025, 9:36 AM

 

 

ഉപഭോക്താക്കള്‍ക്ക് 'ഫ്‌ളാറ്റ് റേറ്റ്' പേയ്‌മെന്റ് വാഗ്ദാനം ചെയ്ത് ബീസി ഹൈഡ്രോ. ഇത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പ്രതിവര്‍ഷം ശരാശരി 60 ഡോളര്‍ ലാഭിക്കാന്‍ സഹായിക്കുമെന്ന് ബീസി ഹൈഡ്രോ അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കൊളംബിയ യൂട്ടിലീറ്റീസ് കമ്മീഷന്‍ ടയേര്‍ഡ് നിരക്ക് അംഗീകരിച്ചതായി ബീസി ഹൈഡ്രോ ഏപ്രില്‍ 1 ല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഓരോ കിലോവാട്ട് മണിക്കൂറിനും(kWh)  ഒരു നിശ്ചിത നിരക്ക് നല്‍കാന്‍ കഴിയും. ടയേര്‍ഡ് സിസ്റ്റത്തിന് കീഴില്‍ അവരുടെ ഉപയോഗം കവിയുമ്പോള്‍ ബാധകമാകുന്ന അധിക നിരക്കുകള്‍ ഒഴിവാക്കാന്‍ ഇത് അവരെ സഹായിക്കും. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങള്‍, വലിയ കുടുംബങ്ങള്‍, ഇലക്ട്രിക്കല്‍ ബേസ്‌ബോര്‍ഡ് ഹീറ്റിംഗ് അല്ലെങ്കില്‍ ഹീറ്റ് പമ്പുകള്‍ പോലുള്ള ഓപ്ഷനുകള്‍ ഉപയോഗിക്കുന്നവര്‍, അല്ലെങ്കില്‍ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഫ്‌ളാറ്റ് നിരക്ക് പ്രയോജനകരമാകും. 

രണ്ടോ അതിലധികമോ അംഗങ്ങളുള്ള മിക്ക ഇലക്ട്രിക്കല്‍ ഹീറ്ററുകളുള്ള വീടുകളിലും വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ടയര്‍ 2 നിരക്കുകള്‍ ഈടാക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ബീസി ഹൈഡ്രോ വിശദീകരിച്ചു. ടയേര്‍ഡ് റേറ്റിന് കീഴില്‍ ടയര്‍ 1 നും 2നും ഇടയില്‍ എനര്‍ജി ചാര്‍ജുകള്‍ക്കിടയില്‍ ഫ്‌ളാറ്റ് റേറ്റ് ചാര്‍ജ് kWh ന് 12.63 സെന്റാണെന്ന് ബീസി ഹൈഡ്രോ അറിയിച്ചു.