അമേരിക്കയിലേക്കുള്ള യാത്രയിൽ കൂടുതൽ ചോദ്യം ചെയ്യൽ പ്രതീക്ഷിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ

By: 600110 On: Apr 2, 2025, 4:48 PM

 

യുഎസ് അതിർത്തിയിൽ കനേഡിയൻ  യാത്രക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ ചോദ്യങ്ങളും നടപടികളും പ്രതീക്ഷിക്കണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. പല യാത്രക്കാർക്കും ഏതെങ്കിലും രീതിയിലുള്ള ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്.

കനേഡിയൻ പൌരന്മാർ കൂടുതൽ ചോദ്യം ചെയ്യൽ പ്രതീക്ഷിക്കണമെന്നും, പ്രധാനപ്പെട്ട എല്ലാ രേഖകളും കൈയിൽ കരുതണമെന്നും എമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. ആവശ്യമെങ്കിൽ ഒരു ബർണർ ഫോൺ കൈവശം വയ്ക്കണമെന്നും നിർദ്ദേശമുണ്ട്. യുഎസിലേക്കും തിരിച്ചുമുള്ള വ്യോമ, കര യാത്രകളെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടെന്ന് അഭിഭാഷകർ പറയുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കീഴിൽ നിയമങ്ങൾ മാറുന്നതിനനുസരിച്ച് യുഎസ് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ്റെ ക്ലിയറൻസ് ലഭിക്കുമോ എന്ന ആശങ്കയും പലർക്കും ഉണ്ട്. 

തൻ്റെ ഇൻബോക്സിൽ പലരും യാത്രയുമായി ബന്ധപ്പെട്ട് നിരവധി  ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്ന് ടൊറൻ്റോയിലെ സെഗൽ ഇമിഗ്രേഷൻ ലോയുടെ സ്ഥാപക പങ്കാളിയും ഇമിഗ്രേഷൻ അഭിഭാഷകയുമായ ഹെതർ സെഗൽ പറയുന്നു. അതിർത്തിയിൽ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയും പലർക്കുമുണ്ടെന്ന് ഹെതർ സെഗൽ കൂട്ടിച്ചേർത്തു.