തീരുവയില്‍ തീരുമാനമാകുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയോടെ രാജ്യത്തെ 6 മേഖലകള്‍

By: 600007 On: Apr 2, 2025, 2:29 PM

 

 

ലിബറേഷന്‍ ഡേ.., തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്ന അതേ നിരക്കില്‍ ആ രാജ്യങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞ ദിവസം. ആ നിര്‍ണായകമായ പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് എന്നതിനാല്‍ ട്രംപിന്‍റെ പ്രഖ്യാപനം ഇന്ത്യക്ക് ഏറെ പ്രധാനമാണ്. ശരാശരി 9.5 ശതമാനം ആണ് യുഎസിന് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്. ഫാര്‍മ, ഡയണ്ട്സ്, ആഭരങ്ങള്‍, ഓട്ടോമൊബൈല്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ യുഎസിലേക്ക് കയറ്റി അയ്ക്കുന്നത്. ഇവയ്ക്കെല്ലാം  താരിഫ് ചുമത്തിയാല്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 7 ബില്യണ്‍ ഡോളര്‍ അഥവാ 60000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്‍റെ ഏതാണ്ട് ഇരട്ടിയോളം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ യുഎസിലേക്ക് കയറ്റി അയ്ക്കുന്നുണ്ട്..തീരുവ പ്രഖ്യാപിച്ചാല്‍ ഇന്ത്യയിലെ ഏതെല്ലാം മേഖലകളാണ്  ബാധിക്കപ്പെടുക എന്ന് പരിശോധിക്കാം.