നോര്‍ത്ത് ഡെല്‍റ്റ: അഡോപ്റ്റ് എ സ്ട്രീറ്റ് പ്രോഗ്രാമിന് ഭാഗമായി കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഷോ യുവര്‍ കമ്മ്യൂണിറ്റി പ്രൈഡിന് വേണ്ടി സൂപ്പര്‍ജയന്റ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഏറ്റെടുത്ത നോര്‍ത്ത് ഡെല്‍റ്റയിലെ 82 112 സ്ട്രീറ്റ്, മാക്കി പാര്‍ക്ക് എന്നിവടങ്ങളില്‍ മാര്‍ച്ച് 30 ഞായറാഴ്ച സൂപ്പര്‍ജയന്റ്സ് അഡള്‍ട് ആന്‍ഡ് കിഡ്‌സ് മെംബേര്‍സ് പരിസ്ഥിതി ശുചീകരണം നടത്തി.
2 മണിക്ക് തുടങ്ങിയ ശുചീകരണം 4 മണിക്ക് അവസാനിച്ചു. ശുചീകരണ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കു പ്രോത്സാഹനമായി വൈസ് പ്രസിഡന്റ് ആല്‍വിന്‍ തോമസ്, സെക്രട്ടറി നീതു ജിതിന്‍, ജോയിന്റ് സെക്രട്ടറി അലക്‌സ് പരപ്പിള്ളി എന്നിവരുടെ സാനിധ്യത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജാക്സണ്‍ ടോം സെബാസ്റ്റ്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും, ക്ലബ് സ്‌പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍, ജോ അന്ത്രപേര്‍ കാരേം ടീം റിയല്‍ എസ്റ്റേറ്റ് എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.