ഒൻ്റാരിയോയിലുടനീളം 390,000-ത്തിലധികം പേർക്ക് വൈദ്യുതിയില്ല

By: 600110 On: Apr 1, 2025, 1:42 PM

 

ഒൻ്റാരിയോയിലുടനീളം 390,000-ത്തിലധികം പേർക്ക് വൈദ്യുതിയില്ല.  സേവനം പുനഃസ്ഥാപിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് കനത്ത ഹിമക്കാറ്റ് നാശം വരുത്തിയിരുന്നു. മഴ പെയ്ത മധ്യ, കിഴക്കൻ ഒൻ്റാരിയോയിലെ  ഭാഗങ്ങളിൽ കനത്ത മഞ്ഞുപാളി രൂപപ്പെട്ടതും, താഴ്ന്നു കിടക്കുന്ന ശാഖകളും വൈദ്യുതി ലൈനുകളും തണുത്തുറഞ്ഞു പോയതുമാണ് വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നത്. 

എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കാൻ നിരവധി ദിവസങ്ങൾ എടുക്കുമെന്ന് ഹൈഡ്രോ വൺ പറയുന്നു. തിങ്കളാഴ്ച രാവിലെ 10 മണി വരെ,  3,90,000-ത്തിലധികം ഉപഭോക്താക്കളെ ബാധിച്ച 3,000-ത്തിലധികം വൈദ്യുത തടസ്സങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ  കരാറുകാർ പ്രവർത്തനം തുടരുകയാണെന്ന് ഹൈഡ്രോ വൺ പ്രസ്താവനയിൽ അറിയിച്ചു. മരങ്ങളുടെ ശിഖരങ്ങൾ മരവിച്ചതിനാൽ ഒടിഞ്ഞുവീഴുന്നത് തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനിടെ രണ്ടാം ഘട്ട ഹിമ മഴയ്ക്കും സാധ്യതയുണ്ട്.  ഇത് വൈദ്യുതി ലൈനുകളെയും റോഡുകളെയും ബാധിച്ചേക്കാമെന്നും ഹൈഡ്രോവൺ പറയുന്നു