പുതിയ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിലേക്ക് മാറാൻ ആൽബർട്ട

By: 600110 On: Apr 1, 2025, 1:17 PM

നികുതിദായകരുടെ പണം ലാഭിക്കുന്നതിനും മാലിന്യങ്ങൾ നീക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പുനരുപയോഗ പരിപാടികൾ ആരംഭിക്കാൻ ആൽബർട്ട. പ്രവിശ്യയിലെ പ്രോഗ്രാമുകളും സേവനങ്ങളും കമ്മ്യൂണിറ്റികളും ചൊവ്വാഴ്ച മുതൽ ആൽബർട്ടയുടെ പുതിയ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) പ്രോഗ്രാമുകളിലേക്ക് മാറും.  2022 മുതൽ ഇത് പ്രവർത്തിച്ചു വരികയാണ് . ആൽബെർട്ടയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും ഇതിൻ്റെ കീഴിൽ പ്രവർത്തിക്കും.  

മിക്ക മുനിസിപ്പാലിറ്റികളും ആൽബെർട്ടയിലെ എല്ലാ പ്രധാന നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റാരിയോ, സസ്‌കാച്ചെവൻ, മാനിറ്റോബ എന്നിവ ഇതിനകം തന്നെ ഇതിൻ്റെ ഭാഗമാണ്.  റീസൈക്ലിങ് ചാർജുകൾ കുറയുമെന്നതിനാൽ  കാൽഗറി, റെഡ് ഡീർ, ലെത്ത്ബ്രിഡ്ജ് എന്നിവയെല്ലാം പുതിയ സംവിധാനത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. കാൽഗറിയിലെ റീസൈക്ലിങ് സംവിധാനമായ ബ്ലൂ കാർട്ടിൻ്റെ ചാർജ്ജ്  9.34 ഡോളറിൽ നിന്ന് മാസം തോറും 2.17 ഡോളറായി കുറയും. ഇതിലൂടെ ഒരു വർഷം 86 ഡോളറാണ് ലാഭിക്കാൻ കഴിയുക. പുതിയ സംവിധാനത്തിലേക്ക് മാറാൻ സമയം വേണ്ടതിനാൽ ചില മുനിസിപ്പാലിറ്റികൾ ജൂലൈ മാസത്തോടെ മാത്രമാണ് എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി  പ്രോഗ്രാമുകളിലേക്ക് മാറുക. ചില കമ്മ്യൂണിറ്റികളിൽ ഇത് അടുത്ത വർഷം മാത്രമാണ് നടപ്പിലാവുക.