കാനഡയിൽ  ഉപഭോക്തൃ കാർബൺ വില ഏപ്രിൽ 1 ന് അവസാനിക്കും , ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകുമെന്ന് വിദഗ്ധർ

By: 600110 On: Apr 1, 2025, 1:02 PM

കാനഡയിൽ ഏപ്രിൽ 1 ന് ഉപഭോക്തൃ കാർബൺ വില അവസാനിക്കും.  കൺസ്യൂമർ കാർബൺ പ്രൈസ് അവസാനിക്കുന്നതോടെ, കാനഡക്കാർക്ക് ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകും. എന്നാൽ ആഗോള അനിശ്ചിതത്വത്തിനിടയിൽ ഇത് എത്ര നാൾ നിലനിൽക്കും എന്നത് വ്യക്തമല്ല.

കാനഡയിൽ എവിടെ താമസിക്കുന്ന ഉപഭോക്താക്കൾക്കും ലിറ്ററിന് ശരാശരി 15 മുതൽ 16 സെൻ്റ് വരെ ഗ്യാസ് വിലയിൽ കുറവുണ്ടാകുമെന്ന് ഗ്യാസ്ബഡി.കോമിലെ പെട്രോളിയം വിശകലന വിഭാഗം മേധാവി പാട്രിക് ഡി ഹാൻ പറഞ്ഞു,. ഡീസൽ ഉപയോക്താക്കൾക്ക് ലിറ്ററിന് ഏകദേശം 20 സെൻ്റ്  ലാഭിക്കാൻ കഴിയും. ഫെഡറൽ കാർബൺ നികുതി താൽക്കാലികമായി നിർത്തിവയ്ക്കുന്നത്  എല്ലാ പ്രവിശ്യകൾക്കും എന്തെങ്കിലും തരത്തിലുള്ള ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാർബൺ വില അവസാനിക്കുന്നതോടെ, അർദ്ധരാത്രിയിൽ തന്നെ ഗ്യാസ് സ്റ്റേഷനുകൾക്ക് ഇത് നീക്കം ചെയ്യാൻ കഴിയും. എന്നാൽ, ചില സ്റ്റേഷനുകൾക്ക്,  ഇതിനായി  ക്രമീകരണങ്ങളിൽ മാറ്റാം വരുത്തേണ്ടി വന്നേക്കാം. ഇതിന് കുറച്ച് സമയമെടുത്തേക്കാനും സാധ്യതയുണ്ട്.  ഇക്കാരണത്താൽ, എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞ വില ഉടനടി ദൃശ്യമാകണമെന്നില്ല കാർബൺ വിലയുടെ നിലവിലെ നിരക്ക് അനുസരിച്ച്, ലിറ്ററിന് 17.6 ശതമാനം വരെ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ  കണക്കാക്കുന്നത് .