യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ കാനഡയിൽ മാന്ദ്യം സൃഷ്ടിക്കാൻ തക്ക വലുതല്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡ. ട്രംപിൻ്റെ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട്. പക്ഷേ ഒരു മാന്ദ്യത്തിന് കാരണമാകാൻ അവ പര്യാപ്തമല്ല എന്നാണ് റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് പറയുന്നത്.
യുഎസിൽ നിന്നുള്ള വ്യാപാര ഭീഷണികളും നടപടികളും അസ്വസ്ഥത ഉളവാക്കുന്നവയാണ്. ഇത് അനിശ്ചിതത്വം രൂക്ഷമായിട്ടുണ്ടെങ്കിലും, ഇതുവരെ നടപ്പിലാക്കിയ യുഎസ് താരിഫുകൾ കാനഡയിൽ മാന്ദ്യം സൃഷ്ടിക്കാൻ പര്യാപ്തമല്ല എന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച നഥാൻ ജാൻസെൻ, ക്ലെയർ ഫാൻ എന്നിവരുടെ റിപ്പോർട്ട് പറയുന്നു. കാനഡയിൽ നിന്നും യുഎസിലേക്കുള്ള ഇറക്കുമതിയിൽ കൂടുതലും USMCA/CUSMA കരാറുകൾക്ക് കീഴിൽ വരുന്നതായിരുന്നു. അതിനാൽ ഈ ഉല്പന്നങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തപ്പെട്ടില്ല. മാർച്ച് 12 ന് നടപ്പിലാക്കിയ അധിക സ്റ്റീൽ, അലുമിനിയം താരിഫുകൾ വളരെ വലുതാണ്. പക്ഷേ യുഎസിലേക്കുള്ള കനേഡിയൻ കയറ്റുമതിയുടെ താരതമ്യേന ചെറിയ ശതമാനം ഉൽപ്പന്നങ്ങളെ മാത്രമാണ് ഇത് ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. ഓട്ടോ താരിഫുകൾ സ്വാധീനം ചെലുത്തുമെങ്കിലും, ചില മാറ്റങ്ങൾ കാനഡയിലെ ഓട്ടോ വ്യവസായത്തിന് ആശ്വാസം പകരുമെന്നും അവർ കൂട്ടിച്ചേർത്തു