ഓഫീസ് റൂമുകളുടെ വേക്കന്‍സി റേറ്റ്; കാനഡയില്‍ നിരക്ക് കൂടുതല്‍ കാല്‍ഗറിയിലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Apr 1, 2025, 12:43 PM

 

കാനഡയില്‍ കെട്ടിടങ്ങളിലുള്ള ഓഫീസ് റൂമുകളുടെ ഒഴിവു നിരക്കുകളില്‍ ഏറ്റവും കൂടുതല്‍ കാല്‍ഗറിയിലെന്ന് റിപ്പോര്‍ട്ട്. കോള്‍ഡ്‌വെല്‍ ബാങ്കര്‍ റിച്ചര്‍ എല്ലിസ് കാനഡ(CBRE) പ്രകാരം, 2025 ലെ ആദ്യ പാദം കാല്‍ഗറിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ കാലയളവില്‍ ഒഴിവു നിരക്ക് 30.2 ശതമാനമായി ഉയര്‍ന്നു. കാല്‍ഗറിയിലെ ഒഴിവുകളുടെ എണ്ണം ദേശീയ ഡൗണ്‍ടൗണ്‍ ഓഫീസ് നിരക്കായ 19.9 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. 32 ശതമാനമുള്ള ലണ്ടന്‍ ഒന്റാരിയോയ്ക്ക് താഴെ രണ്ടാം സ്ഥാനമാണ് കാല്‍ഗറിക്ക്. 

ആല്‍ബെര്‍ട്ടയുടെ ഊര്‍ജ കയറ്റുമതിയില്‍ ഭാവിയിലുണ്ടാകുന്ന താരിഫുകള്‍ ഹ്രസ്വ-ഇടത്തരം കാലയളവില്‍ കാല്‍ഗറി ഡൗണ്‍ടൗണ്‍ ഓഫീസ് ഒക്യുപന്‍സി വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്നും CREB  കൂട്ടിച്ചേര്‍ത്തു.