ഒന്റാരിയോയില്‍ ഐപാഡില്‍ സിനിമ കണ്ട് 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചാരം; ഡ്രൈവര്‍ക്കെതിരെ കേസ് 

By: 600002 On: Apr 1, 2025, 8:32 AM

 


ഒന്റാരിയോ ഹൈവേ 401 ലൂടെ ഐപാഡില്‍ സിനിമ കണ്ട് അമിതവേഗത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്(ഒപിപി) കേസ് ചാര്‍ജ് ചെയ്തു. ഡാഷ്‌ബോര്‍ഡില്‍ വെച്ച ഐപാഡില്‍ സിനിമ കണ്ടുകൊണ്ട് 130 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച ഹാമില്‍ട്ടണ്‍ സ്വദേശിയായ 38കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായ വാഹനമോടിച്ച ഇയാള്‍ക്കെതിരെ കേസെടുത്തതായി എക്‌സില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ പോലീസ് അറിയിച്ചു. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന ഇയാളുടെ ചിത്രവും പോലീസ് പങ്കുവെച്ചിട്ടുണ്ട്.