കാനഡയിൽ ടെസ്ല കമ്പനിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നു

By: 600110 On: Mar 31, 2025, 3:06 PM

 

കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായ  സാഹചര്യത്തിൽ ടെസ്ല കമ്പനിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നു. മസ്ക് അമേരിക്കൻ സർക്കാരിൽ കാനഡയ്ക്കെതിരെ അനാശ്യ ഇടപെടൽ നടത്തുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 

പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ ടെസ്‌ല ഡീലർഷിപ്പുകൾക്ക് മുന്നിൽ പ്രകടനങ്ങൾ നടന്നു. ശനിയാഴ്ച വാൻകൂവറിലെ കിറ്റ്‌സിലാനോ പരിസരത്തുള്ള ഡീലർഷിപ്പിന് മുന്നിൽ മഴയത്ത്  കാറുകളുടെ ഹോൺ മുഴക്കിയായിരുന്നു പ്രതിഷേധം. പ്രകടനക്കാർ  പതാകകൾ വീശി മുദ്രാവാക്യം വിളിച്ചു.  സ്റ്റോക്ക് ടോക്സിക് മസ്ക്-കുലിനിറ്റി", ടെസ്‌ല ബഹിഷ്കരിക്കുക" "എൽബോസ് അപ്പ്" തുടങ്ങിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഓട്ടവ, മോൺട്രിയൽ,  വിന്നിപെഗ്, ഹാലിഫാക്‌സ് തുടങ്ങിയ  നഗരങ്ങളിലും ബിസിയുടെ ലോവർ മെയിൻലാൻഡിലും  പ്രതിഷേധങ്ങൾ അരങ്ങേറി.

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. ആഗോള പ്രതിഷേധം മസ്‌കിനെ സാമ്പത്തികമായി ബാധിക്കുമെന്നാണ് പ്രതിക്ഷേധക്കാരുടെ കണക്കു കൂട്ടൽ.  ടെസ്‌ലയുടെ ഓഹരി വില കുറയ്ക്കുക വഴി, എലോൺ മസ്കിനെ പാപ്പരാക്കാനും, യുഎസ് സർക്കാരിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാനും കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായും പ്രതിഷേധക്കാർ പറഞ്ഞു