കാല്‍ഗറിയില്‍ ഗ്യാസ് വില വര്‍ധിക്കുന്നു 

By: 600002 On: Mar 31, 2025, 12:17 PM


ഫെഡറല്‍ കണ്‍സ്യൂമര്‍ കാര്‍ബണ്‍ ടാക്‌സ് നിര്‍ത്തലാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആല്‍ബെര്‍ട്ടയിലുടനീളം ഗ്യാസ് വില വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. വില വര്‍ധന സംബന്ധിച്ച് പ്രവിശ്യാ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും സമാനമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് കാല്‍ഗറിയിലെ പല സ്റ്റേഷനുകളിലും വെള്ളിയാഴ്ച വില 158.9 ഡോളറും അതില്‍ കൂടുതലുമായി ഉയര്‍ന്നു. മാര്‍ച്ച് മാസം തുടക്കത്തില്‍ 143.9 ഡോളറായിരുന്ന കാല്‍ഗറിയിലെ ഒരു ലിറ്റര്‍ റെഗുലര്‍ അണ്‍ലെഡഡ് ഗ്യാസിന്റെ ശരാശരി വില ഞായറാഴ്ച 157.1 ഡോളറായിരുന്നുവെന്ന് GasBuddy.com റിപ്പോര്‍ട്ട് ചെയ്യുന്നു. ചില കോസ്റ്റ്‌കോ സ്‌റ്റേഷനുകളില്‍ 139.9 ഡോളര്‍ വരെയായിരുന്നു ഗ്യാസ് വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലക്കയറ്റം സംബന്ധിച്ച് അവലോകനം നടത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. മൊത്തവിലയില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമായ കാര്യമായ മാറ്റമൊന്നും താന്‍ കണ്ടിട്ടില്ലെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി.