ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നുവെന്ന് ഹമാസ്, ആക്രമണം തുടർന്ന് ഇസ്രയേൽ; 20 പേർ കൂടി കൊല്ലപ്പെട്ടു

By: 600007 On: Mar 30, 2025, 8:18 AM

 

കെയ്റോ: ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിന് ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയ പുതിയ കരാർ സ്വീകാര്യമാണെന്ന് ഹമാസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ലഭിച്ച നിർദേശങ്ങൾ സ്വീകാര്യമാണെന്ന് ഹമാസ് ശനിയാഴ്ച മദ്ധ്യസ്ഥരെ അറിയിച്ചു. "ഖത്തറിലെയും ഈജിപ്തിലെയും മദ്ധ്യസ്ഥർ വഴി രണ്ട് ദിവസം മുമ്പ് വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അത് പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയും അംഗീകരിക്കുകയും ചെയ്തു" എന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.