കാനഡയിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അനധികൃതമായി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പോളിംഗ് ഏജൻസി

By: 600110 On: Mar 29, 2025, 4:39 PM

 


കാനഡയിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ പോളിംഗ് ഏജൻസി അനധികൃതമായി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതായി പരാതി. ഇത്തരത്തിൽ പോളിംഗ് സർവ്വെ നടത്തുന്നതിനായി പോളിംഗ് ഇൻഡസ്ട്രി അസോസ്സിയേഷനിൽ അംഗത്വം എടുക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ അംഗമല്ലാത്ത ഇആർജി നാഷണൽ റിസർച്ച് ഏജൻസിയാണ് ഇപ്പോൾ അനധികൃതമായി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. 

"ERG നാഷണൽ റിസർച്ച്" എന്ന പേരിൽ ചോദ്യം ഉന്നയിച്ച് കൊണ്ടുള്ള  സന്ദേശം ആളുകളുടെ ഫോണുകളിൽ എത്തിയത് പലരിലും പരിഭ്രാന്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. നിരവധി പേർ ഇതിനോടകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും സന്ദേശങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പിന്നീട് വീണ്ടും മറുപടിയായി പേര് ചോദിച്ചപ്പോഴാണ് പലർക്കും സംശയം തോന്നിയത്. ERG തങ്ങളുടെ അസോസിയേഷനിൽ അംഗമല്ലെന്ന് CRIC സിഇഒ ജോൺ ടാബോൺ പറഞ്ഞു.  CRIC അംഗമായ Environics Research ആണ് സന്ദേശങ്ങൾ അയക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത് എന്നും   ജോൺ ടാബോൺ വ്യക്തമാക്കി. ഞങ്ങളുടെ അംഗങ്ങൾ വ്യക്തികളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനും സർവേ വിവരങ്ങൾ എടുക്കുന്നതിനും  വ്യക്തമായ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്നും   ടാബോൺ വ്യക്തമാക്കി. വ്യാജ സർവ്വെയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകിയവർ ആശങ്കയിലാണ്. തങ്ങളുടെ വിവരങ്ങൾ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുമോ എന്നാണ് പലരുടെയും ആശങ്ക