അമേരിക്ക-കാനഡ വ്യാപാര യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ കാനഡയില്‍ നിന്നും അമേരിക്കയിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകളില്‍ വന്‍ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ പൗരന്മാര്‍ അമേരിക്കയിലേക്കുള്ള യാത്രാപദ്ധതികള്‍ പുന:പരിശോധിക്കുന്നതായി ട്രാവല്‍ ഡാറ്റാ സ്ഥാപനമായ OAG യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സമ്മര്‍സീസണില്‍ ഫ്‌ളൈറ്റ് ബുക്കിംഗില്‍ 70 ശതമാനം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാനഡ-യുഎസ് എയര്‍ലൈനുകളെ സാരമായി ബാധിക്കുമെന്നാണ് പ്രവചനം.
വിമാനയാത്രയുടെയും അതിര്‍ത്തി കടന്നുള്ള കരയാത്രയുടെയും കാര്യത്തില്‍ അടുത്ത കുറച്ചുമാസങ്ങളില്‍ കനത്ത ഇടിവുണ്ടാകുമെന്ന് ടൊറന്റോ ആസ്ഥാനമായുള്ള യാത്രാ വിദഗ്ധന്‍ ബാരി ചോയിയും പറയുന്നു.