ആല്‍ബെര്‍ട്ടയിലുടനീളം എട്ട് പുതിയ അര്‍ജന്റ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍ 

By: 600002 On: Mar 29, 2025, 9:07 AM

 


പ്രവിശ്യയിലുടനീളം എട്ട് പുതിയ അടിയന്തര പരിചരണ സേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ഇതിനായി 17 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ അസ്ഥി ഒടിവ് പോലുള്ള അടിയന്തരവും എന്നാല്‍ ജീവന് ഭീഷണിയില്ലാത്തതുമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകളെ ചികിത്സിക്കുന്നതിനാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. പ്രവിശ്യയിലെ ജനസംഖ്യാ വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. 

ഈസ്റ്റ് കാല്‍ഗറി, വെസ്റ്റ് എഡ്മന്റണ്‍, സൗത്ത് എഡ്മന്റണ്‍, സ്റ്റോണി പ്ലെയ്ന്‍/ സ്പ്രൂസ് ഗ്രോവ്, ലെത്ത്ബ്രിഡ്ജ്, മെഡിസിന്‍ ഹാറ്റ്, കോള്‍ഡ് ലേക്ക്, ഫോര്‍ട്ട് മക്മറെ എന്നിവടങ്ങളിലാണ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. അത്യാഹിത വിഭാഗങ്ങളില്‍ ലോവര്‍-അക്വിറ്റി കെയറിനുള്ള ആവശ്യകതയിലെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ വര്‍ധനവിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.