എഡ്മന്റണില്‍ സ്പ്രിംഗ് സ്‌നോ സ്‌റ്റോം തുടരുന്നു. നിരത്തുകളും കെട്ടിടങ്ങളും മഞ്ഞുമൂടിയ നിലയിലാണ്. 12 മണിക്കൂറിനുള്ളില്‍ 184 വാഹനാപകടങ്ങളാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായത്. മോശം കാലാവസ്ഥ കാരണം വ്യാഴാഴ്ച അടച്ചിട്ട വൈറ്റ്മഡ് ഡ്രൈവും 23 അവന്യൂവും വെള്ളിയാഴ്ച രാവിലെ വീണ്ടും തുറന്നു.
വ്യാഴാഴ്ച രാവിലെ 8 മണിക്കും രാത്രി എട്ട് മണിക്കും ഇടയിലാണ് 184 കൂട്ടിയിടികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ 147 ഓളം കൂട്ടിയിടികളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആല്‍ബെര്‍ട്ട ആര്‍സിഎംപി പറഞ്ഞു. എഡ്മന്റണ്‍, സെന്റ് ആല്‍ബെര്‍ട്ട്, ഷെര്‍വുഡ് പാര്‍ക്ക് എന്നിവടങ്ങളില്‍ മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് നിലവിലുണ്ട്.