കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്കെതിരായ ശക്തമായ പ്രചാരണവുമായി കനേഡിയൻ സർക്കാർ. ഇതിൻ്റെ ഭാഗമായി നിരവധി കനേഡിയൻ സംസ്ഥാനങ്ങളിൽ ബിൽബോർഡുകളിൽ പരസ്യങ്ങൾ പതിച്ചു. പലചരക്ക് സാധനങ്ങൾ, ഇന്ധനം തുടങ്ങിയവയുടെ വിലയിൽ താരിഫുകൾ ചെലുത്തുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് അമേരിക്കക്കാരിൽ അവബോധം വളർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
അമേരിക്കൻ ജനതയ്ക്ക് ഒരു സന്ദേശം നല്കേണ്ടതുണ്ടെന്ന് കരുതുന്നതിനാലാണ് ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതെന്ന് മന്ത്രി മെലാനി ജോളി പറഞ്ഞു. കാരണം താരിഫുകൾ അവരുടെ ഉപജീവനമാർഗ്ഗത്തെ ദോഷകരമായി ബാധിക്കുകയും അവരുടെ വാലറ്റുകളെ ബാധിക്കുകയും ചെയ്യുമെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ടെന്ന് മെലാനി ജോളി പറഞ്ഞു . കഠിനാധ്വാനികളായ അമേരിക്കക്കാരോട് അവരുടെ കോൺഗ്രസ് പ്രതിനിധികളുമായും മേയർമാരുമായും ഗവർണർമാരുമായും സംസാരിക്കാൻ ജോളി ആവശ്യപ്പെട്ടു. കാനഡയുമായുള്ള വ്യാപാരത്തിൽ പ്രാധാന്യമർഹിക്കുന്ന ഫ്ലോറിഡ, നെവാഡ, ജോർജിയ, ന്യൂ ഹാംഷെയർ, മിഷിഗൺ, ഒഹായോ എന്നിവയുൾപ്പെടെ റിപ്പബ്ലിക്കൻ ചായ്‌വുള്ള 12 സംസ്ഥാനങ്ങളെയാണ് കാമ്പെയ്ൻ ലക്ഷ്യമിടുന്നത്.