ഈ വര്‍ഷം തുടക്കത്തില്‍ ഇന്‍ഷ്വര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് 110 ഡോളര്‍ റിബേറ്റിന് അര്‍ഹതയുണ്ടെന്ന് ഐസിബിസി അറിയിച്ചു. 2025 ജനുവരിയില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരുന്ന എല്ലാ വ്യക്തിഗത, വാണിജ്യ ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. റിബേറ്റുകള്‍ ആകെ 410 മില്യണ്‍ ഡോളറാണ്. 2021 ഫെബ്രുവരിക്ക് ശേഷമുള്ള അഞ്ചാമത്തെ റിബേറ്റ് ആണിതെന്ന് കമ്പനി പറയുന്നു.
2025 ല്‍ അടിസ്ഥാന ഐസിബിസി ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിക്കില്ലെന്ന് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 31 വരെ ഇത് അതേ നിരക്കില്‍ തുടരും. അര്‍ഹരായ ഡ്രൈവര്‍മാര്‍ക്ക് റിബേറ്റ് തുക എത്രയെന്നും എങ്ങനെ ലഭിക്കുമെന്നും അറിയിച്ചുള്ള വിവരങ്ങളടങ്ങിയ മെയില്‍ ഉടന്‍ ലഭിക്കും. 3.7 മില്യണ്‍ റിബേറ്റുകള്‍ ഇതിനകം നല്‍കിത്തുടങ്ങിയതായി ഐസിബിസി പറഞ്ഞു.