കാല്‍ഗറി സ്റ്റാംപീഡ് പരേഡിന് കനേഡിയന്‍ കണ്‍ട്രി സൂപ്പര്‍സ്റ്റാര്‍ ഷാനിയ ട്വെയ്ന്‍ നേതൃത്വം നല്‍കും. ജൂലൈ 4 നാണ് കാല്‍ഗറി സ്റ്റാംപീഡ് നടക്കുന്നത്. സ്റ്റാംപീഡ് കണ്‍സേര്‍ട്ട് സീരീസിന്റെ ഭാഗമായി ജൂലൈ 5 ശനിയാഴ്ച സ്‌കോഷ്യാബാങ്ക് സാഡില്‍ഡോമില്‍ ട്വെയ്ന്‍ സംഗീതപരിപാടി അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 4ന് രാവിലെ 9മണിക്ക് പരേഡ് ആരംഭിക്കും. പരേഡിന് പിന്നാലെ സന്ദര്‍ശകര്‍ക്ക് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സ്റ്റാംപീഡ് പാര്‍ക്കില്‍ സൗജന്യമായി പ്രവേശിക്കാം.
അഞ്ച് ആല്‍ബങ്ങള്‍ പുറത്തിറക്കിയ ട്വെയ്‌ന് അഞ്ച് തവണ ഗ്രാമി അവാര്‍ഡും ലഭിച്ചു. അടുത്തിടെ നടന്ന കാനഡാസ് ഗോട്ട് ടാലന്റില്‍ ട്വെയ്ന്‍ വിധികര്‍ത്താവായി. കാല്‍ഗറി സ്റ്റാംപീഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് കാല്‍ഗറി സ്റ്റാംപീഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.