സസ്‌ക്കാച്ചെവന്‍ ആദ്യ കാര്‍ബണ്‍ ടാക്‌സ് ഫ്രീ പ്രവിശ്യയായിരിക്കുമെന്ന് പ്രീമിയര്‍ സ്‌കോട്ട് മോ 

By: 600002 On: Mar 27, 2025, 8:22 AM


കാനഡയിലെ ആദ്യത്തെ കാര്‍ബണ്‍ ടാക്‌സ് ഫ്രീ പ്രവിശ്യയാണ് സസ്‌ക്കാച്ചെവന്‍ എന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ സ്‌കോട്ട് മോ. പ്രവിശ്യാ സര്‍ക്കാര്‍ പൂര്‍ണമായും വ്യാവസായിക കാര്‍ബണ്‍ നികുതി പിന്‍വലിക്കുമെന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. വ്യാവസായിക കാര്‍ബണ്‍ നികുതിയുള്ള മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കാനഡയില്‍ അമേരിക്ക തീരുവ ചുമത്തുന്നതിനാല്‍ ഈ നീക്കം ഉപഭോക്താക്കള്‍ക്ക് ഒരു ഇടവേള നല്‍കുമെന്നും വ്യവസായങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നും മോ പറഞ്ഞു. ജനങ്ങളുടെ സാസ്‌ക്പവര്‍ ബില്ലുകളില്‍ നിന്ന് കാര്‍ബണ്‍ നികുതി നീക്കം ചെയ്യുമെന്നും മോ വ്യക്തമാക്കി.