ട്രംപിൻ്റെ പുതിയ താരിഫ് അടുത്തയാഴ്ച, ഏറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Mar 26, 2025, 3:06 PM

 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ അടുത്ത ആഴ്ച പ്രാബല്യത്തിൽ വന്നേക്കാൻ സാധ്യതയുള്ളന്നതിനാൽ, കാനഡ ഏറ്റവും മോശം സാഹചര്യത്തിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.  നോവ സ്കോഷ്യയിൽ നടന്നൊരു പരിപാടിയിൽ സംസാരിക്കവെയാണ് കാനഡയുടെ വരാതിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.  

ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാ‍ർട്ടിക്കായി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ഏപ്രിൽ രണ്ടിന്, അമേരിക്ക അതിന്റെ എല്ലാ വ്യാപാര പങ്കാളികൾക്കും മേൽ വ്യാപകവും സമഗ്രവുമായ പരസ്പര താരിഫുകൾ ചുമത്താൻ ഒരുങ്ങുകയാണ്. 
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഓരോ രാജ്യവും ചുമത്തുന്ന തീരുവകളെ ആശ്രയിച്ച് താരിഫ് വ്യത്യാസപ്പെടുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ ആദ്യം ചുമത്തിയ 25 ശതമാനം താരിഫുകൾക്കും രണ്ടാഴ്ച മുമ്പ് സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക താരിഫുകൾക്കും പുറമെയായിരിക്കും ഇത്. നിങ്ങൾ  ഏറ്റവും മോശമായ കാര്യങ്ങൾക്ക് തയ്യാറെടുക്കണം എന്നും  കനേഡിയൻ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി തൊഴിലില്ലായ്മ ഇൻഷുറൻസ് പ്രോഗ്രാമിൽ ഞങ്ങൾ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നും കാർണി  പറഞ്ഞു