പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെയും കാനഡയെ 51 ആം സംസ്ഥാനമാക്കണമെന്ന പ്രഖ്യാപനത്തെയും തുടര്‍ന്ന് കാനഡയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആല്‍ബെര്‍ട്ടയില്‍ നിന്നും അമേരിക്കയിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതായി വെസ്റ്റ്‌ജെറ്റ് അറിയിച്ചു. കാനഡയില്‍ നിന്നും ഈ വര്‍ഷ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും സാധ്യതയുള്ളത് ആല്‍ബെര്‍ട്ടയില്‍ നിന്നുള്ളവരാണെന്ന് അടുത്തിടെ നടത്തിയ വോട്ടെടുപ്പ് കാണിക്കുന്നുണ്ട്. എന്നിരുന്നാലും ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് വെസ്റ്റ്‌ജെറ്റ് മാധ്യമത്തോട് പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബുക്കിംഗുകളിലെ മാറ്റം തീരുമാനത്തില്‍ ഒരു ഘടകമാണെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
ഈ സമ്മര്‍സീസണില്‍ കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍(YYC) നിന്നും ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്കുള്ള(LGA) സീസണല്‍ സര്‍വീസിന്റെ ഭാഗമായി നടത്താനിരുന്ന വിമാനസര്‍വീസുകളാണ് വെട്ടിക്കുറച്ചത്. ഈ മാറ്റത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുംന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള(JFK) ദൈനംദിന സര്‍വീസിലൂടെ യാത്രക്കാര്‍ക്ക് പകരം സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വെസ്റ്റ്‌ജെറ്റ് അറിയിച്ചു.
കൂടാതെ, എഡ്മന്റണിനും(YEG) ഓര്‍ലാന്‍ഡോയ്ക്കും(MCO) ഇടയിലുള്ള പ്ലാന്‍ഡ് സര്‍വീസ് സമ്മര്‍ ഓപ്പറേറ്റിംഗ് ഷെഡ്യൂളില്‍ നിന്നും നിര്‍ത്തിവെച്ചതായും എയര്‍ലൈന്‍ വ്യക്തമാക്കി.