ഏപ്രില്‍ 1 മുതല്‍ കാനഡയില്‍ മിനിമം വേതന വര്‍ധന നിലവില്‍ വരും. ഫെഡറല്‍ മിനിമം വേതനം 45 സെന്റ് വര്‍ധിച്ച് 17.30 ഡോളറില്‍ നിന്നും 17.75 ഡോളറായി ഉയരും. ഈ വര്‍ധന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ സഹായിക്കും.
ഫെഡറല്‍ മിനിമം വേതന വര്‍ധനയ്‌ക്കൊപ്പം നാല് കനേഡിയന്‍ പ്രവിശ്യകളിലും ഏപ്രില്‍ 1ന് മിനിമം വേതന വര്‍ധന നിലവില്‍ വരും. നോവ സ്‌കോഷ്യ, ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, ന്യൂബ്രണ്‍സ്‌വിക്ക്, യൂകോണ്‍ എന്നിവയാണ് മിനിമം വേതനം വര്‍ധിപ്പിക്കുന്നത്.