ഉപഭോക്തൃ കാര്‍ബണ്‍ നികുതി ഏപ്രില്‍ മാസം മുതല്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നികുതി നീക്കം ചെയ്യുന്നതിനുള്ള നിയമനിര്‍മാണം, മാര്‍ച്ച് 31 ന് അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്തയാഴ്ച നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെയാണ് പ്രവിശ്യയുടെ തീരുമാനം.
ഫെഡറല്‍ സര്‍ക്കാര്‍ കാര്‍ബണ്‍ വില താല്‍ക്കാലികമായി നിര്‍ത്തുകയും പ്രവിശ്യകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നികുതിയില്‍ നിശ്ചയിച്ചിരുന്ന വര്‍ധന താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഷെഡ്യൂള്‍ ചെയ്ത നികുതി വര്‍ധന നിര്‍ത്തിവയ്ക്കുന്നതിനൊപ്പം പ്രവിശ്യയുടെ കാര്‍ബണ്‍ നികുതി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തിവരികയാണെന്നും ബീസി സര്‍ക്കാര്‍ അറിയിച്ചു.
ഏപ്രില്‍ 1 മുതല്‍ ഗ്യാസ് റീട്ടെയ്‌ലര്‍മാര്‍ ഉപഭോക്താക്കളില്‍ നിന്ന് നികുതി പിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രവിശ്യ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.