ടെസ്ലയ്ക്കെതിരെ നടപടി കടുപ്പിച്ച് കനേഡിയൻ പ്രവിശ്യകൾ

By: 600110 On: Mar 25, 2025, 3:44 PM

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള റിബേറ്റ് പ്രോഗ്രാമുകളിൽ നിന്ന് നിരവധി കനേഡിയൻ പ്രവിശ്യകൾ ടെസ്‌ലയെ ഒഴിവാക്കി. നോവ സ്കോഷ്യ, മാനിറ്റോബ സർക്കാരുകളാണ് ഏറ്റവും ഒടുവിലായി റിബേറ്റ് പ്രോഗാമുകളിൽ നിന്ന് ടെസ്ലയെ ഒഴിവാക്കിയത്. 

വാഹന പ്രേമികളുടെ പ്രിയ ബ്രാൻഡായ ടെസ്‌ലയ്ക്ക് കാനഡയിൽ നിന്ന് തിരിച്ചടികളണ്  വന്നു കൊണ്ടേയിരിക്കുന്നത്.  
തങ്ങളുടെ റിബേറ്റ് പ്രോ​ഗ്രാമുകളിൽ നിന്ന് ടെസ്‌ല ചാർജിംഗ് ഉപകരണങ്ങൾ ഈ മാസം ആദ്യം, ബിസി സ‍ർക്കാരും നീക്കം ചെയ്തിരുന്നു.  ഫെബ്രുവരി പകുതിയോടെ ടൊറന്റോയും ടെസ്ലയെ കൈയ്യൊഴിഞ്ഞു. ടെസ്‌ല സിഇഒ ആയ എലോൺ മസ്ക്, നിലവിലെ അമേരിക്കൻ ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്താൻ തീരുമാനിച്ചതും, കാനഡയ്ക്ക് എതിരെ പ്രസ്താവന നടത്തിയതുമെല്ലാമാണ് ഈ തിരിച്ചടിക്ക് കാരണം. നോവ സ്കോഷ്യയിലെ എല്ലാത്തരം രാഷ്ട്രീയ വിഭാഗങ്ങളും ഈ തീരുമാനത്തോട് യോജിച്ചു.  മാർച്ച് 21 ന് ഭരണകക്ഷിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലിബറൽ, എൻ‌ഡി‌പി അംഗങ്ങളുമായി ചേർന്നാണ് ടെസ്‌ലയെ പ്രവിശ്യയുടെ ഇവി പ്രോത്സാഹന പദ്ധതിയിൽ നിന്ന് പുറത്താക്കിയത്.   ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പുതിയ കാർ  വാങ്ങുന്നവർക്ക് 2,000 മുതൽ 3,000 ഡോളർ വരെ നൽകുന്നതായിരുന്നു ഇവി പ്രോത്സാഹന പദ്ധതി.