അജാക്സ് ലൈബ്രറിയിൽ ഹിജാബ് ധരിച്ച സ്ത്രീ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധം ശക്തമാക്കി
മുസ്ലീം സമൂഹം. ആക്രമണത്തെ മുസ്ലീം സമുദായ അംഗങ്ങളും രാഷ്ട്രീയ നേതാക്കളും അപലപിച്ചതായി അഫുവ ബാഹ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമോഫോബിയയെയും വിദ്വേഷത്തെയും ചെറുക്കാൻ കൂടുതൽ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് മുസ്ലീം സമൂഹത്തിലെ അംഗങ്ങൾ ആവശ്യപ്പെടുന്നു.
ശനിയാഴ്ച ഹാർവുഡ് അവന്യൂവിലെ ലൈബ്രറിയിൽ ഹിജാബ് ധരിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്, മറ്റൊരു സ്ത്രീ അവരെ സമീപിച്ച് അസഭ്യം പറയുകയും തലയിലേക്ക് ചില വസ്തുക്കൾ എറിയുകയും ചെയ്തത്. പിന്നീട് പ്രതി ഇരയുടെ ഹിജാബ് നീക്കം ചെയ്യാൻ ശ്രമിക്കുകയും എന്തോ ഒരു ദ്രാവകം ഒഴിച്ച ശേഷം ഹിജാബിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു എന്താണ് ഡർഹാം പോലീസ് പറയുന്നത്. യുവതിയുടെ നിലവിളി കേട്ട ലൈബ്രറിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് പ്രതി ലൈബ്രറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അക്രമം നടത്തിയ 25 വയസ്സുള്ള കാലി-ആൻ ഫ്രീയർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിന് രണ്ട് കുറ്റങ്ങളും പ്രൊബേഷൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് മൂന്ന് കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.