കാല്‍ഗറി ഇനി 'ബ്ലൂ സ്‌കൈ സിറ്റി'; പുതിയ സൈന്‍ ബോര്‍ഡ് സ്ഥാപിച്ച് കാല്‍ഗറി സിറ്റി 

By: 600002 On: Mar 25, 2025, 9:06 AM

 

'ബീ പാര്‍ട്ട് ഓഫ് ദി എനര്‍ജി' എന്ന പരസ്യവാചകത്തില്‍ നിന്നും 'ബ്ലൂ സ്‌കൈ സിറ്റി' എന്നതിലേക്ക് ഔദ്യോഗികമായി മാറി കാല്‍ഗറി സിറ്റി. വാരാന്ത്യത്തില്‍ പുതിയ പരസ്യവാചകങ്ങളോടുകൂടിയ സൈന്‍ബോര്‍ഡുകള്‍ സിറ്റി സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സിറ്റി പുതിയ ബ്രാന്‍ഡിംഗും പരസ്യവാചകവും പ്രഖ്യാപിച്ചത്. 

17 അവന്യു എസ്ഇ ഉള്‍പ്പെടെ നഗരപരിധിയിലെ ഒമ്പത് സ്ഥലങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാറ്റത്തെക്കുറിച്ച് 129 ലധികം സംഘടനകളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ ബോര്‍ഡ് രൂപപ്പെടുത്തിയത്. ബീ പാര്‍ട്ട് ഓഫ് ദി എനര്‍ജി എന്ന പഴയ പരസ്യവാചകം എല്ലാ കാല്‍ഗേറിയക്കാരെയും പ്രതിനിധീകരിക്കുന്നില്ലെന്ന് കാല്‍ഗറി ഇക്കണോമിക് ഡെവലപ്‌മെന്റിനായി ഗവേഷണം നടത്തിയ ഏജന്‍സി പറയുന്നു. ആല്‍ബെര്‍ട്ട സ്വദേശികളാത്തവര്‍ക്ക് നഗരത്തെക്കുറിച്ച് ഏകമാന വീക്ഷണം ഉണ്ടാകാന്‍ ഇത് കാരണമായെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. 

ബ്രാന്‍ഡ് വികസനത്തിനും വിപണനത്തിനുമായി സിറ്റി 1.7 മില്യണ്‍ ഡോളറാണ് ചെലവായതെന്ന് സിഇഡി പറയുന്നു.