അമേരിക്കയിലേക്ക് പോകുന്നവർക്കുള്ള യാത്രാ നിർദ്ദേശം പുതുക്കി കനേഡിയൻ സർക്കാർ.

By: 600110 On: Mar 24, 2025, 3:00 PM

 

അമേരിക്കയിലേക്ക് പോകുന്നവർക്കുള്ള യാത്രാ നിർദ്ദേശം  പുതുക്കി കനേഡിയൻ സർക്കാർ. യുഎസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൌരന്മാരും വിദേശികളും രജിസ്ട്രേഷൻ ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പുതുക്കിയ നിർദ്ദേശത്തിലുണ്ട്. ഒരു താൽക്കാലിക സന്ദർശകനാണെന്ന് തെളിയിക്കാൻ അമേരിക്കൻ  ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം എന്നും  നിർദേശത്തിൽ പറയുന്നു. 

രജിസ്ട്രേഷൻ ആവശ്യകതകൾ പാലിക്കാത്തവർക്ക് പിഴയും പ്രോസിക്യൂഷനും നേരിടേണ്ടിവരുമെന്ന് ഫെഡറൽ സർക്കാർ പറയുന്നു. 30 ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ സന്ദർശകർ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തേ യുഎസ് ആവശ്യപ്പെട്ടിരുന്നു. യുഎസ് സർക്കാർ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനാൽ  അംഗീകൃത താമസ കാലയളവിനപ്പുറം അമേരിക്കയിൽ തുടരുന്നത് തടവിനോ അല്ലെങ്കിൽ നാടുകടത്തൽ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്കോ കാരണമാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. 
രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ,  എങ്ങനെ രജിസ്റ്റർ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അറിയാൻ സന്ദർശകർ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണെന്നും സർക്കാർ പറയുന്നു