ബ്രാംപ്ടണില്‍ വീടിന് തീയിട്ട സംഭവം: മൂന്ന് ഇന്ത്യന്‍ വംശജര്‍ക്കെതിരെ കുറ്റം ചുമത്തി 

By: 600002 On: Mar 24, 2025, 10:34 AM

 


ബ്രാംപ്ടണില്‍ വീടും വാഹനവും തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍. ബ്രാംപ്ടണ്‍ സ്വദേശികളായ ധനഞ്ജയ് ധനഞ്ജയ്(23), അവതാര്‍ സിംഗ്(21), ഗൗരവ് കടാരിയ(21) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 19 നാണ് സംഭവം നടന്നത്. ബ്രാംപ്ടണിലെ ഹുറന്റാറിയോ സ്ട്രീറ്റിലെ വെക്‌സ്‌ഫോര്‍ഡ് ഡ്രൈവിലുള്ള വീടിനും വാഹനത്തിനുമാണ് പ്രതികള്‍ തീവെച്ചത്. 

സംഭവത്തിന് പിന്നാലെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് ഉദ്യോഗസ്ഥരെത്തി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.