റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി, ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി

By: 600007 On: Mar 24, 2025, 3:41 AM

റിയാദ്: റഷ്യ- യുക്രൈൻ യുദ്ധമവസാനിപ്പിക്കാനുള്ള മൂന്നാംവട്ട ചർച്ചകൾക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചർച്ചകളാണ് ഇന്ന് രാത്രിയോ നാളയോ ആയി നടക്കുക. 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തിൽ ഇതിലായിരിക്കും ചർച്ച. ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.  എന്നാൽ ബുദ്ധിമുട്ടേറിയതാണ് മുന്നോട്ടുള്ള ചർച്ചകളുടെ വഴികളെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്. ചർച്ചകളുടെ തുടക്കം മാത്രമാണിതെന്നാണ് നിലപാട്.  ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജ്ജോൽപ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനും നേരത്തെ ചർച്ചകളുണ്ടായിരുന്നു.