ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചു വിട്ട സര്‍ക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കോടതി

By: 600007 On: Mar 23, 2025, 2:29 PM

 

 

 

ചെലവ് ചുരുക്കലിന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നീ്ക്കത്തിന് തിരിച്ചടി. 18 യുഎസ് ഏജന്‍സികളിലെ പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ വീണ്ടും നിയമിക്കണമെന്ന മേരിലാന്‍ഡ് ജഡ്ജിയുടെ ഉത്തരവ് നില നില്‍ക്കുമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പുറത്താക്കപ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്‍റെ അഭ്യര്‍ത്ഥന അപ്പീല്‍ കോടതി പാനല്‍ നിരസിക്കുകയായിരുന്നു.ഡെമോക്രാറ്റുകള്‍ നയിക്കുന്ന 19 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സി.യും നല്‍കിയ കേസില്‍ ആണ് ഉത്തരവ്.