ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭിക്കും. സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് നൽകുന്ന ഇലോൺ മസ്‌കിന്‍റെ കമ്പനിക്ക് പാക്കിസ്ഥാൻ സർക്കാർ താൽക്കാലിക എൻഒസി നൽകി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നിർദ്ദേശപ്രകാരം സ്റ്റാർലിങ്കിന് താൽക്കാലിക രജിസ്ട്രേഷൻ നൽകിയതായി പാകിസ്ഥാൻ ഐടി മന്ത്രി ഷാജ ഫാത്തിമ പറഞ്ഞു. ഇതോടെ പാകിസ്ഥാനിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള വഴി തുറന്നു.
അതേസമയം വാണിജ്യ ഉപയോഗത്തിന് സ്റ്റാർലിങ്ക് സേവനം കൂടുതൽ ചെലവേറിയതായിരിക്കും. 100-500 Mbpsവേഗതയ്ക്ക്, വാണിജ്യ ഉപയോക്താക്കൾ പ്രതിമാസം 80,000 മുതൽ 95,000 പാകിസ്ഥാൻ രൂപ വരെ നൽകേണ്ടിവരും. വാണിജ്യ ഉപയോക്താക്കൾക്ക് ഇൻസ്റ്റാളേഷൻ ചെലവേറിയതായിരിക്കും, ഇതിനായി ഏകദേശം 2.20 ലക്ഷം പാകിസ്ഥാൻ രൂപ നൽകേണ്ടി വന്നേക്കാം. എങ്കിലും, ഈ വിലകൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.