'15 കാരനുമായി ബന്ധം, കുഞ്ഞ് പിറന്നു'; 36 വർഷത്തിന് ശേഷം എല്ലാം തുറന്ന് പറഞ്ഞ് രാജിവെച്ച് ഐസ്‍ലൻഡ് മന്ത്രി

By: 600007 On: Mar 22, 2025, 6:17 PM

 

 

റെയ്ക്യാവീക്ക് (ഐസ്‌ലന്‍ഡ്‌): 15 കാരനുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് ഐസ്‍ലൻഡ് മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്ഡോട്ടിറാണ് രാജിവെച്ചത്. 36 വർഷം മുമ്പ് തന്റെ 22-ാം വയസ്സിൽ 15കാരനുമായി ബന്ധമുണ്ടായിരുന്നുവെന്നും ബന്ധത്തിൽ കുഞ്ഞ് പിറന്നെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്. പിന്നാലെ അവർ മന്ത്രിസ്ഥാനം രാജിവെച്ചു. ഐസ്‌ലന്‍ഡ്‌ മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലാണ് 58കാരിയായ അഷ്തിൽദിഷ് ലോവയുടെ വെളിപ്പെടുത്തൽ.

 
ഐസ്‌ലാൻഡിൽ അധികാര സ്ഥാനത്തുള്ള മുതിർന്നയാൾ നിയമപരമായി പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്.  കുട്ടിയെ കാണാൻ ലോവ സമ്മതിക്കുന്നില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. 18 വർഷമായി കുട്ടിയുടെ സംരക്ഷണത്തിനുള്ള പണം നൽകുന്നുണ്ട്. എന്നാൽ മകനെ കാണാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചു.