ഉപഭോക്താക്കളെ കബളിപ്പിക്കരുതെന്ന് ഗ്യാസ് കമ്പനികൾക്ക് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ മുന്നറിയിപ്പ്

By: 600110 On: Mar 22, 2025, 3:12 PM

 

ഉപഭോക്താക്കളെ കബളിപ്പിക്കരുതെന്ന്  ഗ്യാസ് കമ്പനികൾക്ക് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ  മുന്നറിയിപ്പ്. ഈ മാസം അവസാനത്തോടെ കാർബൺ നികുതി അവസാനിക്കുമ്പോൾ, വിലയിലുണ്ടാകുന്ന കുറവ് കമ്പനികൾ ഉപഭോക്താൾക്കും ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു.

കാർബൺ നികുതി അവസാനിക്കുന്നതോടെ ഒരു ലിറ്റർ ഗ്യാസിന്റെ വിലയിൽ ഏകദേശം 18 സെന്റോളം കുറയ്ക്കാനാകുമെന്നാണ് ഡെസ്ജാർഡിൻസിന്റെ ഒരു സാമ്പത്തിക പഠനം പറയുന്നത്. എന്നാൽ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്ക് ശേഷം ആൽബെർട്ടയിൽ ഗ്യാസ് വില ലിറ്ററിന് ഏകദേശം 13 സെന്റ് വർദ്ധിച്ചു. ഇതോടെ ഗ്യാസ് കമ്പനികൾ വിലയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കൾക്ക് കൈമാറുമോ എന്ന് പലരും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് വിലയിലുണ്ടാകുന്ന കുറവ് കമ്പനികൾ ഉപഭോക്താൾക്കും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞത്. മൊത്തവില എന്താണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ അവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.  തങ്ങളുടെ ഉൽപ്പന്നത്തിന് ഉചിതമായ വില നിശ്ചയിക്കാൻ കമ്പനികൾക്ക് കുറച്ച് ദിവസങ്ങൾ കൂടി നല്കുമെന്നും പ്രീമിയർ വ്യക്തമാക്കി