യുഎസ് താരിഫുകള്‍ക്കെതിരെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് കാനഡയുടെ പ്രതിഷേധം 

By: 600002 On: Mar 22, 2025, 12:36 PM

 

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച താരിഫ് ഭീഷണികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് കാനഡ. ഇതിന്റെ ഭാഗമായി യുഎസ് ഹൈവേകളില്‍ കാനഡ വലിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി അറിയിച്ചു. ഫ്‌ളോറിഡ, നെവാഡ, ജോര്‍ജിയ, ന്യൂഹാംഷെയര്‍, മിഷിഗണ്‍, ഒഹായോ എന്നിവ ഉള്‍പ്പെടുന്ന 12 സംസ്ഥാനങ്ങളില്‍ 'അധ്വാനശീലരായ അമേരിക്കന്‍ പൗരന്മാരുടെ മേലുള്ള നികുതിയാണ് താരിഫ്'  എന്ന് എഴുതിയ പരസ്യബോര്‍ഡുകളാണ് സ്ഥാപിക്കുന്നതെന്ന് ജോളി വ്യക്തമാക്കി. 

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ ആദ്യ ഇരകളായ അമേരിക്കന്‍ ജനതയെ താരിഫുകളുടെ സ്വാധീനത്തെക്കുറിച്ച് ഓര്‍മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.