കാനഡയില്‍ ഒരു മില്യണ്‍ ഡോളറോ അതില്‍ താഴെയോ വിലയ്ക്ക് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ജിഎസ്ടി റദ്ദാക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Mar 21, 2025, 11:43 AM

 

രാജ്യത്ത് ഒരു മില്യണ്‍ ഡോളറോ അതില്‍ താഴെയോ വില്‍പ്പന വിലയ്ക്ക് ആദ്യമായി വീട് വാങ്ങുന്നതിനുള്ള ജിഎസ്ടി സര്‍ക്കാര്‍ റദ്ദാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചു. കാര്‍ണിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പയിനില്‍ മുന്നോട്ടുവെച്ച വാഗ്ദാനമാണിത്. പുതിയ പ്രഖ്യാപനം കനേഡിയന്‍ പൗരന്മാര്‍ക്ക് ഒരു വീടിന്റെ വിലയില്‍ 50,000 ഡോളര്‍ വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് കാര്‍ണി ചൂണ്ടിക്കാട്ടി. കൂടാതെ, പുതിയ ഭവന നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലൂടെ വീടുകളുടെ വിതരണം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യാ വളര്‍ച്ച ഭവന നിര്‍മാണത്തേക്കാള്‍ കൂടുതലായതിനാലും വില കുതിച്ചുയരുന്നതിനാലും സമീപ വര്‍ഷങ്ങളില്‍ ഭവന നിര്‍മാണം പ്രധാന പ്രശ്‌നമായി രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പ്രധാനമന്ത്രിയുടെ കീഴില്‍ വിവിധ നടപടികള്‍ കൈക്കൊള്ളുന്നത്.