അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി ഈ വര്‍ഷം കനേഡിയന്‍ ഹൗസിംഗ് മാര്‍ക്കറ്റിനെ ബാധിച്ചതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(CREA) റിപ്പോര്‍ട്ട്. കാനഡയില്‍ ഭവന വില്‍പ്പന മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ നിന്നും വീടുകളുടെ വില്‍പ്പന ഫെബ്രുവരിയില്‍ 9.8 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൂടാതെ വീടുകളുടെ വിലയില്‍ 3.3 ശതമാനം ഇടിവും രേഖപ്പെടുത്തി. കൂടാതെ പുതുതായി ലിസ്റ്റ് ചെയ്ത പ്രോപ്പര്‍ട്ടികളുടെ എണ്ണം 12.7 ശതമാനം കുറഞ്ഞതായും സിആര്‍ഇഎ റിപ്പോര്‍ട്ട് ചെയ്തു.
ഒന്റാരിയോയില്‍ പ്രത്യേകിച്ച് ജിടിഎയില്‍ താരിഫ് ഭീഷണി ഭവന വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. വിന്‍സര്‍, സെന്‍ട്രല്‍ ക്യുബെക്ക്, ആല്‍ബെര്‍ട്ട എന്നിവടങ്ങളിലെ വിപണികളിലും വ്യാപാരയുദ്ധം ആഘാതങ്ങള്‍ സൃഷ്ടിക്കും.