കാനഡയിലെ പണപ്പെരുപ്പ നിരക്കിൽ വർധന

By: 600110 On: Mar 19, 2025, 10:36 AM

 

കാനഡയിലെ പണപ്പെരുപ്പ നിരക്കിൽ വർധന. കഴിഞ്ഞ മാസം പണപ്പെരുപ്പം 2.6 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം അവസാനിച്ച താൽക്കാലിക നികുതി അവധിയാണ് പണപ്പെരുപ്പ നിരക്ക്   ഉയരാൻ കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിലയിരുത്തുന്നു. 

കാനഡയിലെ ഉപഭോക്തൃ വിലകൾ ഫെബ്രുവരിയിൽ 2.6 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 1.9 ശതമാനമായിരുന്നു. ഫെബ്രുവരി 15-ന് GST/HST ഇടവേള അവസാനിച്ചതോടെ  ചില ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി ഉയരാൻ കാരണമായെന്ന് സ്റ്റാറ്റ്കാൻ പറയുന്നു. നികുതി ഇളവിൻ്റെ കാലത്ത് ചില പലചരക്ക് സാധനങ്ങളുടെയും റസ്റ്റോറൻ്റ് ഭക്ഷണങ്ങളുടെയും വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.  റസ്റ്റോറൻ്റ് ഭക്ഷണ വിലയിൽ മാത്രം  1.4 ശതമാനത്തിൻ്റെ കുറവുണ്ടായി. എന്നാൽ നികുതിയിളവ് അവസാനിച്ചതോടെ റെസ്റ്റോറൻ്റ് ഭക്ഷണ വില പഴയ നിലയിലേക്ക് കുതിച്ചുയർന്നത് പണപ്പെരുപ്പ നിരക്ക് ഉയരാൻ ഇടയാക്കി. ഇന്ധന വിലയിൽ വലിയ വർധനയുണ്ടാകാത്തത് ജനങ്ങളെ സംബന്ധിച്ച് ആശ്വാസമായി. കഴിഞ്ഞ മാസം എല്ലാ പ്രവിശ്യകളിലും ഉപഭോക്തൃ വില സൂചികയിൽ വർധന രേഖപ്പെടുത്തി. ഒൻ്റാരിയോയിലും ന്യൂ ബ്രൺസ്‌വിക്കിലുമാണ് കൂടുതൽ വർധന രേഖപ്പെടുത്തിയത്.