പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്കുകള്‍ പ്രഖ്യാപിച്ച് കാല്‍ഗറി; ശരാശരി വീട്ടുടമയ്ക്ക് 350 ഡോളര്‍ നികുതി വര്‍ധനയുണ്ടാകും 

By: 600002 On: Mar 19, 2025, 10:18 AM

 

 


ഈ വര്‍ഷത്തെ പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്കുകള്‍ കാല്‍ഗറി സിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ പ്രകാരം, നഗരത്തിലെ ഒരു സാധാരണ വീട്ടുടമയ്ക്ക് പ്രതിമാസം ഏകദേശം 29 ഡോളര്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനയുണ്ടാകുമെന്ന് സിറ്റി പറയുന്നു. 697,000 ഡോളര്‍ വിലയുള്ള ഒരു വീടിന് മുനിസിപ്പല്‍ ടാക്‌സ് വര്‍ധന പ്രതിമാസം 11 ഡോളര്‍ കൂടുതലായിരിക്കും(പ്രതിവര്‍ഷം 134 ഡോളര്‍), പ്രവിശ്യാ വിഹിതം 18 ഡോളര്‍ കൂടുതലായിരിക്കും( പ്രതിവര്‍ഷം 218 ഡോളര്‍). 

കാല്‍ഗറി പ്രവിശ്യാ സര്‍ക്കാരിലേക്ക് ഒരു ബില്യണ്‍ ഡോളറിലധികം പ്രോപ്പര്‍ട്ടി ടാക്‌സ് അടയ്‌ക്കേണ്ടി വരും. നഗരമായി തരംതിരിച്ചിരിക്കുന്ന ആല്‍ബെര്‍ട്ട മുനിസിപ്പാലിറ്റികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ തുകയാണിത്. മെയ് 12 ന് മുമ്പുള്ള ആഴ്ചയില്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് ടാക്‌സ് ബില്ലുകള്‍ ലഭിക്കും. ടാക്‌സ് അടയ്‌ക്കേണ്ട അവസാനതിയതി ജൂണ്‍ 30. പ്രോപ്പര്‍ട്ടിയുടെ മൂല്യവും തരവും അനുസരിച്ച് നികുതിയിലും വ്യത്യാസങ്ങളുണ്ടാകും. സിറ്റി വെബ്‌സൈറ്റില്‍ നിന്നും താമസക്കാര്‍ക്ക് അവരുടെ ബില്ലിന്റെ എസ്റ്റിമേറ്റ് ലഭിക്കുന്നതാണ്.