കാല്‍ഗറി വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത വ്യക്തിക്ക് അഞ്ചാംപനി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എഎച്ച്എസ് 

By: 600002 On: Mar 19, 2025, 9:46 AM

 


കാല്‍ഗറി വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത വ്യക്തിക്ക് അഞ്ചാംപനി രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ മാസം ആദ്യം ടൊറന്റോയില്‍ നിന്നുള്ള വിമാനത്തില്‍ കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത ഒരാള്‍ക്ക് അഞ്ചാംപനി രോഗബാധയുണ്ടായിരുന്നുവെന്ന് ഏജന്‍സി പറയുന്നു. ലെത്ത്ബ്രിഡ്ജില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സതേണ്‍ ആല്‍ബെര്‍ട്ട പട്ടണമായ ടാബറില്‍ രോഗംബാധിച്ച വ്യക്തി നിരവധി തവണ പൊതുഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും ഏജന്‍സി പറഞ്ഞു. 

താഴെ പറയുന്ന തിയതികളിലും സമയങ്ങളിലും സ്ഥലങ്ങളിലും ഉണ്ടായിരുന്നവര്‍ക്ക് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായിരിക്കാമെന്നും ഇവര്‍ ജാഗ്രത പാലിക്കണമെന്നും എഎച്ച്എസ് പറഞ്ഞു. 

.March 8 - Flair Airlines flight F8629 from Toronto Pearson International Airport to Calgary International Airport (9:12 p.m. ET to 11:57 p.m. MST)
.March 8-9 - Calgary International Airport and the airport's Budget Car and Truck Rental (11:55 p.m. to 2 a.m.)
.March 11 - Taber Health Centre Emergency Dept. (5:30 p.m. to 8:15 p.m.)
.March 11 - Taber Shoppers Drug Mart (6:15 p.m. to 9 p.m.)
.March 12-13 - Taber Health Emergency Dept. (10:15 p.m. to 10:50 a.m.)

അഞ്ചാംപനി ലക്ഷണങ്ങളില്‍ ഏതെങ്കിലും ആര്‍ക്കെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ വീട്ടില്‍ തന്നെ തുടരാനും ഫാമിലി ഫിസിഷ്യന്‍ ക്ലിനിക്കിലോ അല്ലെങ്കില്‍ ഫാര്‍മസിയിലോ, ഏതെങ്കിലും ഹെല്‍ത്ത് പ്രൊവൈഡറെയോ ബന്ധപ്പെടുന്നതിന് മുമ്പ് 811 എന്ന നമ്പറില്‍ ഹെല്‍ത്ത് ലിങ്കില്‍ വിളിക്കാനും എഎച്ച്എസ് നിര്‍ദ്ദേശിക്കുന്നു.