സ്‌കാര്‍ബറോയിലെ ടിം ഹോര്‍ട്ടണ്‍സ് ഔട്ട്‌ലെറ്റിലെ ഐസ്ഡ് കോഫിയില്‍ പാറ്റയെ കണ്ടെത്തി. മാര്‍ഖം സ്വദേശനി സുബ്ഹാന പിറ എന്ന യുവതിക്കാണ് കോഫിയില്‍ നിന്നും പാറ്റയെ കിട്ടിയത്. മാര്‍ച്ച് 10ന് വാര്‍ഡന്‍ ആന്‍ഡ് എഗ്ലിന്റണ്‍ അവന്യുവിന് സമീപമുള്ള 4 ലെബോവിക് അവന്യുവിലെ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ കോഫിയിലാണ് പാറ്റയെ കണ്ടെത്തിയത്. പാറ്റയെ കണ്ടെത്തിയ വിവരം ജീവനക്കാരെ അറിയിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അതിനാല്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സുബാഹാന പറഞ്ഞു.
പാറ്റ വീണ കോഫി കുടിച്ച തനിക്കും സുഹൃത്തുക്കള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായതായി സുബ്ഹാന പറഞ്ഞു. സംഭവം പബ്ലിക് ഹെല്‍ത്ത് ടൊറന്റോയെ അറിയിച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും യുവതി പറഞ്ഞു. അതേസമയം, ടൊറന്റോ പബ്ലിക് ഹെല്‍ത്ത് ഈ വിഷയം പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു.