കാല്‍ഗറിയില്‍ യുവാക്കള്‍ക്കായി യൂത്ത് ഹയറിംഗ് ഫെയര്‍ സംഘടിപ്പിക്കുന്നു

By: 600002 On: Mar 18, 2025, 8:20 AM

 


യുവാക്കള്‍ക്കായി സിറ്റി ഓഫ് കാല്‍ഗറി യൂത്ത് എംപ്ലോയ്‌മെന്റ് സെന്റര്‍(YEC) സൗജന്യ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം തൊഴിലുടമകള്‍ പങ്കെടുക്കുന്ന ഈ പരിപാടി പാര്‍ട്ട് ടൈം, ഫുള്‍ ടൈം, പെര്‍മനന്റ്, സീസണല്‍ ജോലികള്‍ക്കായി അന്വേഷിക്കുന്ന 5000 ത്തിലധികം തൊഴിലന്വേഷകരെ ആകര്‍ഷിക്കും. മാര്‍ച്ച് 27 ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 6 മണി വരെ ബിഗ് ഫോര്‍ ബില്‍ഡിംഗ്, 1801 ബിഗ് ഫോര്‍ ട്രെയില്‍ എസ്.ഇ സ്റ്റാംപീഡ് പാര്‍ക്കില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

15 നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് സൗജന്യ കരിയര്‍, എംപ്ലോയ്‌മെന്റ് സര്‍വീസുകള്‍ ലഭിക്കും. മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.calgary.ca/social-services/youth/hiring-fair.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.