എഫ്ബിഐയും യുഎസ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയും അപകടകരമായ സൈബര്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. മെഡൂസ റാന്‍സംവെയര്‍ ആക്രമണങ്ങളെ തുടര്‍ന്നുള്ള പരിഹാരനടപടികള്‍ക്ക് വന്‍ തുക ചെലവാകുമെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെഡൂസ എന്ന റാന്‍സംവെയര്‍ ആസ്-എ-സര്‍വീസ് സോഫ്റ്റ്‌വെയര്‍ ആക്രമണം നൂറുകണക്കിന് സംഘടനകളെയും വ്യക്തികളെയും ബാധിച്ചിട്ടുണ്ട്. 2021 മുതല്‍ അമേരിക്കയില്‍ മെഡൂസ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന രേഖകളും വിവരങ്ങളും മോഷ്ടിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി കുറ്റവാളികള്‍ മെഡൂസ ഫിഷിംഗ് കാമ്പെയ്‌നുകള്‍ ഉപയോഗിക്കുന്നുവെന്ന് സിഐഎസ്എ പറയുന്നു.
ഫെബ്രുവരി മുതല്‍ മെഡൂസ ഡെവലപ്പര്‍മാര്‍ മെഡിക്കല്‍, എജ്യുക്കേഷന്‍, ലീഗല്‍, ഇന്‍ഷുറന്‍സ്, ടെക്‌നോളജി, മാനുഫാക്ച്വറിംഗ് മേഖലകളിലായി 300 ലധികം ഇരകളെ ബാധിച്ചിട്ടുണ്ടെന്നാണ് സിഐഎസ്എയുടെ കണക്കുകള്‍.