യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ്; മാര്‍ച്ച് 23ന് കാല്‍ഗറിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു 

By: 600002 On: Mar 17, 2025, 11:40 AM

 


കാനഡയിലുടനീളമുള്ള യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി രാജ്യത്തുടനീളം തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. എമിറേറ്റ്‌സില്‍ ഇതിനകം ഏകദേശം 200 കനേഡിയന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളും 100 ലധികം കനേഡിയന്‍ പൈലറ്റുമാരും ജോലി ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഇവന്റുകളിലൂടെ ജീവനക്കാരുടെ എണ്ണം വിപുലീകരിക്കാനുള്ള ലക്ഷ്യത്തിലാണ് എയര്‍ലൈന്‍സ്.

ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മികച്ച തൊഴില്‍ സാഹചര്യങ്ങളുമാണ് എയര്‍ലൈനില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്. കാല്‍ഗറിയില്‍ മാര്‍ച്ച് 23 ഞായറാഴ്ച 9 മണിക്കാണ് ജോബ് ഫെയര്‍. ഡൗണ്‍ടൗണ്‍ കാല്‍ഗറിയില്‍ 630 4th  അവന്യുവില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാം. ഓപ്പണ്‍ ഡേ ഇവന്റുകളില്‍ വാക്ക്-ഇന്നുകള്‍ ഉണ്ടാവുമെങ്കിലും ആപ്ലിക്കേഷന്‍ പ്രോസസ് കാര്യക്ഷമമാക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.emiratesgroupcareers.com/working-with-us/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.