നോര്‍ത്ത്ഈസ്റ്റ് എഡ്മന്റണില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 28ന് വൈകുന്നേരം 5.30 ഓടെ 17 സ്ട്രീറ്റിനും യെല്ലോഹെഡ് ട്രെയിലിനും സമീപം 32 കാരനായ സുഖ്‌വീര്‍ സിംഗ് എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഹോമിസൈഡ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മാര്‍ച്ച് 10 ന് മന്‍പ്രീത് ബ്രാര്‍(29), മാര്‍ച്ച് 13 ന് ഗുര്‍സിമ്രാന്‍ സിംഗ്(21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു. മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
സിംഗിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. ഫെബ്രുവരി 24 നും28 നും ഇടയില്‍ സിംഗ് എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 780 423 4567 എന്ന നമ്പറില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഈ സമയം സിംഗ് എവിടെയാണെന്നും കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരങ്ങള്‍ നിര്‍ണായകമായേക്കാമെന്ന് പോലീസ് പറഞ്ഞു. മൂന്ന് പ്രതികള്‍ക്കും സിംഗിനെ നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞു.