ആല്‍ബെര്‍ട്ടയിലും അഞ്ചാംപനി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാല്‍ഗറിയുടെ സമീപനഗരമായ എയര്‍ഡ്രിയില്‍ അഞ്ചാംപനി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 8ന് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയില്‍ 300 വെറ്ററന്‍സ് ബൊളിവാര്‍ഡ് എന്‍ഇയിലെ സൂപ്പര്‍സ്റ്റോര്‍ സന്ദര്‍ശിച്ച വ്യക്തിക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വ്യക്തിയില്‍ നിന്നും സൂപ്പര്‍സ്റ്റോറിലെത്തിയ ആളുകള്‍ക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നു.
മാര്‍ച്ച് 9 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടയില്‍ ബല്‍സാക്കിലെ ന്യൂ ഹൊറൈസണ്‍ മാളിലെ സ്‌കൈ കാസില്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററിലും കഫ്റ്റീരിയയിലും ഉണ്ടായിരുന്നവര്‍ക്ക് വൈറസ് ബാധിച്ചേക്കാമെന്ന് ഹെല്‍ത്ത് ഏജന്‍സി പറയുന്നു. മാര്‍ച്ച് 11 ന് വൈകുന്നേരം 3.30 നും 7 മണിക്കും ഇടയില്‍ എയര്‍ഡ്രി അര്‍ജന്റ് കെയറിലെത്തിയവര്‍, മാര്‍ച്ച് 12 ന് രാവിലെ 9 നും 10.30 നും ഇടയില്‍ വണ്‍ ഹെല്‍ത്ത് അസോസിയേറ്റ് മെഡിക്കല്‍ ക്ലിനിക് സന്ദര്‍ശിച്ചവര്‍ എന്നിവര്‍ക്ക് രോഗ സാധ്യത കൂടുതലാണെന്നും ഇവര്‍ ജാഗ്രത പാലിക്കണമെന്നും എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി.
1970 നോ അതിന് ശേഷമോ ജനിച്ചവരും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രോഗബാധയുള്ള വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളിലുള്ളവര്‍ക്കും അഞ്ചാംപനി വരാനുള്ള സാധ്യത ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.