കാനഡയിലെ നാഷണല്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് സുവര്‍ണാവസരം. ഇവര്‍ക്ക് മാര്‍ച്ച് 17 ന് ജാസ്പര്‍ സ്പ്രിംഗ്/സമ്മര്‍ കരിയര്‍ ഫെയറില്‍ പങ്കെടുക്കാം. സമ്മര്‍ സീസണില്‍ മെയ് മുതല്‍ ഒക്ടോബര്‍ വരെ സീസണല്‍ തസ്തികകളിലേക്കാണ് നിയമനം.
വിസിറ്റര്‍ ഫെസിലിറ്റീസ് അറ്റന്‍ഡന്റ്, വിസിറ്റര്‍ സര്‍വീസസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖം നടത്തും. മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ ജാസ്പര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററിലാണ് ജാസ്പര്‍ കരിയര്‍ ഫെയര്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://emploisfp-psjobs.cfp-psc.gc.ca/psrs-srfp/applicant/page1800?toggleLanguage=en&poster=2297414 എന്ന ലിങ്ക് സന്ദര്‍ശിക്കുക.